പരപ്പ: പൊതു വിദ്യാഭ്യാസ വകുപ്പ് ISR0യുടെ നേതൃത്വതിൽ ശാസ്ത്രാഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹനവും പരിശീലനം നൽകുന്നതിന്റെ ഭാഗമായി ( YUVIKA) GHSS പരപ്പയിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി അലൻ സി രാജുവിന് ഇത് അഭിമാനനേട്ടം . ഒൻപതാം ക്ലാസിൽ പഠിക്കുന്ന കേരളാ ,CBSE, ICSE സിലബസുകളിൽ പഠിക്കുന്ന കുട്ടികൾക്കായിരുന്നു അവസരം . ഏകദേശം എൺപതിനായിരത്തോളം വരുന്ന വിദ്യാർത്ഥികളിൽ നിന്നാണ് അലന് അഭിമാനാർഹമായ നേട്ടം കൊയ്യാൻ കഴിഞ്ഞത്. തെരഞ്ഞെടുക്കപ്പെട്ട 3 കുട്ടികളിൽ രണ്ടാമതെത്തിയാണ് അലൻ ഈ നേട്ടം കൊയ്തത്.അക്കാദമിക മികവ് , പാഠ്യാനുബന്ധ പ്രവർത്തന മികവ് , മത്സര വിജയങ്ങൾ , അച്ചടക്കം തുടങ്ങി നിരവധി മാനദണ്ഡങ്ങളാണ് തെരഞ്ഞെടുപ്പിനായി പൊതുവിദ്യാഭ്യാസവകുപ്പ് സ്വീകരിച്ചത്.മെയ് 12 മുതൽ 25 വരെ തിരുവനന്തപുരത്തു വെച്ച് നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കാനുള്ള ആവേശത്തിലാണ് അലൻ സി രാജു. പൊതു വിദ്യാഭ്യാസ സംരക്ഷണയഞ്ജത്തിലൂടെ മുന്നേറുന്ന ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ പരപ്പയ്ക്ക് മറ്റൊരു പൊൻ തൂവലാകുകയാണ് ഈ ചരിത്രനേട്ടം.ചാത്തം പുഴയ്ക്കൽ രാജുവിന്റേയും ശാന്തയുടേയും മകനാണ് അലൻ സി രാജു