ദേശീയ ഡങ്കിപ്പനി വിരുദ്ധ ദിനാചരണം നടത്തി
ബളാൽ പഞ്ചായത്തിൻ്റെയും വെള്ളരിക്കുണ്ട് പ്രാഥമികാരോഗ്യകേന്ദ്രത്തിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ ദേശീയ ഡങ്കിപ്പനി വിരുദ്ധ ദിനാചരണം നടത്തി ' സെമിനാർ, ഉറവിടനശീകരണം, ഗപ്പി മത്സ്യ വിതരണം എന്നിവ ദിനാചരണത്തോടനുബന്ധിച്ച് നടത്തി. കമ്യൂണിറ്റി ഹാളിൽ വച്ച് നടന്ന സെമിനാറിൽ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിൽവി പ്രഭാകരൻ അധ്യക്ഷത വഹിച്ചു പഞ്ചായത്ത് പ്രസിഡൻ്റ് രാധാമണി എം ഉദ്ഘാടനം ചെയ്തു വി ഇ ഒ ജേക്കബ് ഉലഹന്നാൻ സ്വാഗതവും സുജിത് കുമാർ കെ നന്ദിയും പറഞ്ഞു ' പഞ്ചായത്തംഗം സത്യൻ, ഹെൽത്ത് ഇൻസ്പക്ടർ അജിത് സി ഫിലിപ്പ്, രഞ്ചിത്ത് ലാൽ, ജൈനമ്മ തോമസ് സംസാരിച്ചു