മലയോര മേഖലയിലെ ഡങ്കിപ്പനി ബാധിത പ്രദേശമായ ബളാൽ പഞ്ചായത്തിൽ ഉറവിടനശീകരണവും ബോധവൽകരണ പരിപാടിയുമായി സെൻ്റ് ജൂഡ് ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ് എസ് വിദ്യാർത്ഥികളും ' എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഷിനോജ് സെബാസ്റ്റ്യൻ്റെ നേതൃത്വത്തിൽ 122 കുട്ടികളാണ് വെള്ളരിക്കുണ്ട് കാറളത്തും പരിസര പ്രദേശത്തുമുള്ള വീടുകൾ സ്ഥാപനങ്ങൾ എന്നിവ സന്ദർശിച്ച് ബോധവൽകരണവും ഉറവിടനശീകരണവും നടത്തിയത്. സെൻറ് ജൂഡ്സ് ഹയർ സെക്കൻ്ററി സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ ഇൻചാർജ് ഷാജി തോമസ് അധ്യക്ഷം വഹിച്ചു. വെള്ളരിക്കുണ്ട് പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ പ്രിയ പി ഉദ്ഘാടനം നിർവ്വഹിച്ചു. പ്രോഗ്രാം ഓഫീസർ ഷിനോജ് സെബാസ്റ്റ്യൻ, ഹെൽത്ത് ഇൻസ്പക്ടർ അജിത്.സി ഫിലിപ്പ് , സുജിത് കുമാർ കെ, രഞ്ചിത്ത് ലാൽ, കോമളവല്ലി പി ടി, ലനീഷ ടി , റീന മന വളപ്പിൽ സംസാരിച്ചു.