നിയമം തെറ്റിക്കുന്ന വിദ്യാർത്ഥികളെ കുടുക്കാൻ "ഓപ്പറേഷൻ സൈലന്റ് "
വെള്ളരിക്കുണ്ട്.: വിദ്യാർത്ഥികളുടെ നിയമം ലംഘിച്ചുകൊണ്ടുള്ള വാഹനമോടിക്കുന്നതിന് തടയിടാൻ വെള്ളരിക്കുണ്ട് സബ് ആർ ടി ഓഫീസിന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ സൈലന്റ് ആരംഭിച്ചു.വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ബോധവൽക്കരണ പരിപാടികൾക്ക് ശേഷം നിയമം തെറ്റിക്കുന്നവരെ കുടുക്കാനുള്ള വിദ്യയുമായി വെഹിക്കിൾ ഇൻസ്പെക്ടർമാർ രംഗത്തെത്തി. നിയമ ലംഘകരെ തടഞ്ഞു നിർത്താതെ മഫ്ടിയിൽ നിരീക്ഷിക്കുകയും വാഹനത്തിന്റെ നമ്പറും ഫോട്ടോയും ശേഖരിച്ച് രക്ഷിതാക്കളെയും കുട്ടിയെയും വിളിച്ചു വരുത്തി നടപടി എടുക്കുന്ന പുതിയ രീതിയാണ് ഒപ്പറേഷൻ സൈലന്റ്. ഇന്ന് രാജപുരം കേന്ദ്രീകരിച്ച് നടന്ന പരിശോധനയിൽ 20 പേർ കുടുങ്ങി. അവരുടെ രക്ഷിതാക്കളെ അടുത്ത ദിവസം ഹാജരാവാൻ നിദ്ദേശിച്ചു. എം എം.വി ഐ ശ്രീ.എം വിജയൻ എ എം വി ഐമാരായ വി.ജെ സാജു, സി.എ പ്രദീപ് കുമാർ എന്നിവരടങ്ങുന്ന ടീം ആണ് പരിശോധന നടത്തുന്നത്.അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ CA പ്രദീപ് കുമാർ ഇന്നത്തെ ഓപറേഷന് നേതൃത്യം നൽകി.ഓപറേഷൻ തുടരുമെന്ന് ജോ.. ആർ ടി ഒ ശ്രീ.കെ ഭരതൻ അറിയിച്ചു.