Home | Articles | 

My vellarikkundu
Posted On: 27/06/19 20:34
നിയമം തെറ്റിക്കുന്ന വിദ്യാർത്ഥികളെ കുടുക്കാൻ "ഓപ്പറേഷൻ സൈലന്റ് "

 

നിയമം തെറ്റിക്കുന്ന വിദ്യാർത്ഥികളെ കുടുക്കാൻ "ഓപ്പറേഷൻ സൈലന്റ് "
വെള്ളരിക്കുണ്ട്.: വിദ്യാർത്ഥികളുടെ നിയമം ലംഘിച്ചുകൊണ്ടുള്ള വാഹനമോടിക്കുന്നതിന് തടയിടാൻ വെള്ളരിക്കുണ്ട് സബ് ആർ ടി ഓഫീസിന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ സൈലന്റ് ആരംഭിച്ചു.വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ബോധവൽക്കരണ പരിപാടികൾക്ക് ശേഷം നിയമം തെറ്റിക്കുന്നവരെ കുടുക്കാനുള്ള വിദ്യയുമായി വെഹിക്കിൾ ഇൻസ്പെക്ടർമാർ രംഗത്തെത്തി. നിയമ ലംഘകരെ തടഞ്ഞു നിർത്താതെ മഫ്ടിയിൽ നിരീക്ഷിക്കുകയും വാഹനത്തിന്റെ നമ്പറും ഫോട്ടോയും ശേഖരിച്ച് രക്ഷിതാക്കളെയും കുട്ടിയെയും വിളിച്ചു വരുത്തി നടപടി എടുക്കുന്ന പുതിയ രീതിയാണ് ഒപ്പറേഷൻ സൈലന്റ്. ഇന്ന് രാജപുരം കേന്ദ്രീകരിച്ച് നടന്ന പരിശോധനയിൽ 20 പേർ കുടുങ്ങി. അവരുടെ രക്ഷിതാക്കളെ അടുത്ത ദിവസം ഹാജരാവാൻ നിദ്ദേശിച്ചു. എം എം.വി ഐ ശ്രീ.എം വിജയൻ എ എം വി ഐമാരായ വി.ജെ സാജു, സി.എ പ്രദീപ് കുമാർ എന്നിവരടങ്ങുന്ന ടീം ആണ് പരിശോധന നടത്തുന്നത്.അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ CA പ്രദീപ് കുമാർ ഇന്നത്തെ ഓപറേഷന് നേതൃത്യം നൽകി.ഓപറേഷൻ തുടരുമെന്ന് ജോ.. ആർ ടി ഒ ശ്രീ.കെ ഭരതൻ അറിയിച്ചു.



Article URL:







Quick Links

ഡങ്കിപ്പനി ബാധിത പ്രദേശമായ ബളാൽ പഞ്ചായത്തിൽ ഉറവിടനശീകരണവും ബോധവൽകരണ പരിപാടി

മലയോര മേഖലയിലെ ഡങ്കിപ്പനി ബാധിത പ്രദേശമായ ബളാൽ പഞ്ചായത്തിൽ ഉറവിടനശീകരണവും ബോധവൽകരണ പരിപാടിയുമായി സെൻ്റ് ജൂഡ് ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ് എസ് വിദ്യാർത്ഥികളും ' എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഷിനോജ് സെ... Continue reading


മണ്ണൂർ തോമസ്സു കുട്ടി (68) നിര്യാതനായി

വെള്ളരിക്കുണ്ട് - ആദ്യകാല കുടിയേറ്റ കർഷകൻ മണ്ണൂർ തോമസ്സു കുട്ടി (68) നിര്യാതനായി .സംസ്കാരം വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഫൊറോന പള്ളി കുടുംബക്കല്ലറയിൽ പിന്നീട് .. ഭാര്യ ജോളി ചേർപ്പുങ്കൽ ആരംപുളിക്കൽ ക... Continue reading




ഭീമനടി: കമ്മാടത്തെ പൊടോര കുഞ്ഞിക്കണ്ണൻ നായർ (75) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: കമ്പിക്കാത്ത് മീത്തലെ വീട്ടിൽ നാരായണി. മക്കൾ: പി കെ രമേശൻ (ദേശാഭിമാനി എളേരി ഏ... Continue reading




ദേശീയ ഡങ്കിപ്പനി വിരുദ്ധ ദിനാചരണം നടത്തി ബളാൽ പഞ്ചായത്തിൻ്റെയും വെള്ളരിക്കുണ്ട് പ്രാഥമികാരോഗ്യകേന്ദ്രത്തിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ ദേശീയ ഡങ്കിപ്പനി വിരുദ്ധ ദിനാചരണം നടത്തി ' സെമിനാർ, ഉറവിടനശീകരണ... Continue reading




ആദരാഞ്ജലികൾ പോൾ കാഞ്ഞമല, കൊന്നക്കാട് സംസ്കാരം 10 .05 .2019 വെള്ളിയാഴ്ച വൈകുന്നേരം 4.30 ന് കൊന്നക്കാട് സെന്റ് മേരിസ് ദേവാലയ സെമിത്തേരിയിൽ... Continue reading